JHL

JHL

ദുർബല വിഭാഗങ്ങളെ ദുരിതത്തിലാക്കുന്ന തരത്തിലാകരുത് വികസനം: എൻ എ നെല്ലിക്കുന്ന്, എം എൽ എ


Perwad: വികസനത്തിന്റെ സദ്ഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഒരേ പോലെ എത്തിച്ചേരണമെന്നും ദുർബല വിഭാഗങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിൽ പോയാൽ അത് സ്ഥായിയായി നിലനിൽക്കില്ലെന്നും എൻ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. ദേശീയ പാത വികസനത്തിന്‌ ആരും എതിരല്ല. എന്നാൽ സ്ത്രീകളും കുട്ടികളും വൃദ്ധരും വികലാംഗരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന ദുർബല വിഭാഗങ്ങളുടെ സഞ്ചാര സൗകര്യങ്ങളെ പാടെ അവഗണിച്ചു കൊണ്ടാകരുത് അത്.

അടിപ്പാതക്കു വേണ്ടി പ്രക്ഷോഭത്തിലുള്ള 

പെറുവാഡ് അണ്ടർപാസ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറൽ കൺവീനർ നിസാർ പെറുവാഡ് അധ്യക്ഷം വഹിച്ചു.

കാസറഗോട്ടെ വനിതാ കൂട്ടായ്മ അവയ്ക് (AWAKE) പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സമരപന്തലിൽ കുത്തിയിരുപ്പു നടത്തി.

അവയ്ക് വൈസ് പ്രസിഡന്റ്‌ സുലൈഖ മാഹിൻ, സെക്രട്ടറി ഷറഫുന്നിസ, ജോയിന്റ് സെക്രട്ടറി റെജുല ശംസുദ്ധീൻ,

കാസറഗോഡ് മുനിസിപ്പൽ കൗൺസിലറും ബി ജെ പി മുൻ ജില്ല സെക്രട്ടറിയുമായ പി രമേശ്‌, വിദ്യാർഥി പ്രതിനിധി സൈനബ അത്വീഫ, കൺവീനർ കെ പി ഇബ്രാഹിം, കുമ്പള പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി എച് റംല എന്നിവർ സംസാരിച്ചു.

No comments