JHL

JHL

ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം


കുഞ്ചത്തൂർ: കുട്ടികൾക്കിടയിൽ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കണമെന്നും അതിന് എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കുഞ്ചത്തൂരിൽ നടന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആദർശ കുടുംബ സംഗമം ആവശ്യപ്പെട്ടു .

സംഗമം വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കർ കൊട്ടാരം ഉൽഘാടനം ചെയ്തു .മഞ്ചേശ്വരം ജനമൈത്രി പോലീസ് സീനിയർ ഓഫീസർ മധു കറക്കടവത്ത് ലഹരി വിരുദ്ധ ബോധവൽക്കരണം നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് ഹാരിസ് മദനി കായക്കൊടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. റഫീഖ് മൗലവി, വിസ്ഡം കുഞ്ചത്തൂർ ശാഖ സെക്രട്ടറി നസീർ കുഞ്ചത്തൂർ, മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ഖാദർ കടമ്പാർ, മണ്ഡലം സെക്രട്ടറി ആരിഫ് കടമ്പാർ, ശമ്മാസ് അൽ ഹികമി കുഞ്ചത്തൂർ, എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ ആയിരത്തോളം പേര് പങ്കെടുത്തു.

No comments