തൃശൂർ: ഊരകം പല്ലിശ്ശേരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രൻ(62), ജിതിൻ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റയുടൻ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല ചെയ്തുവെന്ന് പൊലീസ് പറയുന്ന വേലപ്പൻ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ്. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് വേലപ്പൻ.
Post a Comment