JHL

JHL

ഒലിവ് ബംബ്രാണയുടെ ജേഴ്‌സി പ്രകാശനം ചെയ്തു


ബംബ്രാണ : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ നടക്കുന്ന ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ഒലിവ് ബംബ്രാണ ടീമിന് അറേബ്യൻ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ് ബംബ്രാണ സ്പോൺസർ ചെയ്ത ജേഴ്‌സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസവ് കെ.വി ഒലിവ് ട്രഷറർ ഫസൽ ബംബ്രാണക്ക് കൈമാറി പ്രകാശനം ചെയ്തു, ചടങ്ങിൽ അറേബ്യൻ ഫ്രൂട്സ് മാനേജിങ് പാർട്ണർ നിസാർ ഇജ്ജു ,മുനീർ ബി പി , ക്ലബ് അംഗങ്ങൾ ആയ സഫാഫ് ഒ എം , മുർഷിദ് , യുസഫ് നമ്പിടി , സിദ്ദിഖ് മൂസ എന്നിവർ സംബന്ധിച്ചു.

ഒലിവ് ബംബ്രാണയുടെ ആദ്യ മത്സരം കിംഗ് സ്റ്റാർ ചേരൂരിന് എതിരെ മാന്യ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

No comments