JHL

JHL

ജലശ്രീ ക്ലബ് പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു


മൊഗ്രാൽ: കുമ്പള പഞ്ചായത്ത്‌ ജൽ ജീവൻ മിഷൻ സാമൂഹ്യ ശാക്തികരണ പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് മൊഗ്രാൽ സ്കൂളിൽ ജലശ്രീ ക്ലബ്ബിന് രൂപം നൽകി. ക്ലബ്ബിന്റെ പ്രവർത്തനോദ്‌ഘാടനം കുമ്പള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി മോഹനൻ വി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കിടുത്തു. പ്രൊജക്റ്റ്‌ കോർഡിനേറ്റർ മുഹമ്മദ് ഹാഷിം കെ പി സ്വാഗതം പറഞ്ഞു. ഹാഷിർ മൊയ്‌ദീൻ ക്ലാസ്സെടുത്തു. മെമ്പർ രാവിരാജ്, എസ് ആർ ജി കൺവീനർ രാജേഷ് എന്നിവർ സംസാരിച്ചു.

ജലശ്രീ ക്ലബ്‌ ഭാരവാഹികൾ:- സ്റ്റാഫ്‌ കോർഡിനേറ്റർ മോഹനൻ വി, പ്രസിഡന്റ്‌ ബിലാൽ മുഹമ്മദ്, വൈസ് പ്രസിഡന്റ്‌ തംജീദ, ജനറൽ സെക്രട്ടറി ഹിബാൻ അബ്ദുല്ല, ജോയിന്റ് സെക്രട്ടറി ഇഷാന, ട്രഷറർ അഹമ്മദ് ശമ്മാസ്.

No comments