JHL

JHL

മുട്ടം ഗേറ്റ് അണ്ടർ പാസ് വേണമെന്ന് ആവശ്യപ്പെട്ട് സൂചനാ സമരം സംഘടിപ്പിച്ചു


മുട്ടം: പെരിംഗടി മുതൽ ഷിരിയ  പുഴവരെ 1500 ഓളം കുടുമ്പങ്ങൾ താമസിക്കുന്ന പ്രദേശത്തിന് പുറം ലോകത്തേക്കുള്ള ഏക ആശ്രയമാണ് മുട്ടം റയിൽവേ ഗേറ്റ്. ആ ഗേറ്റിലൂടെ പുറത്ത് വരുന്ന വാഹനങ്ങൾക്ക് അനിവാര്യമാണ് NH അണ്ടർ പാസ് എന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു. കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന കുനിൽ സ്കൂൾ, ഷിരിയ സ്കൂൾ, ഷിരിയ അമ്പലം, മുട്ടം പള്ളി, പെട്രോൾ പമ്പ്കൾ, മുതലായവയും , പടിഞ്ഞാർ വശത്തുള്ള രേഷൻ കട, ഹെൽത്ത് സെന്റർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ മുതലായവയും ഉപയോഗിക്കാൻ പ്രയാസകരമാവുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. അത് മറികടക്കാനായി ഒരു അണ്ടർ പാസ് അനുവധിച്ച് കിട്ടണം എന്ന ആവശ്യം ഉന്നയിച്ച് മുട്ടം ഗേറ്റ് പരിസരത്തുള്ള പ്രദേശവാസികൾ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

മൂന്നാം ഘട്ടം എന്ന നിലയിൽ തിങ്കളാഴ്ച മുട്ടം ഗേറ്റ് പരിസരത്ത് സൂചനാ സമരം നടത്തി. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഉമർ അപോളോ അധ്യക്ഷത വഹിച്ചു. ടി എ മൂസ, വസന്ത മയ്യ, എ കെ കയ്യാർ, ബാബു ബന്ദിയോട്, കിശോർ ബന്ദിയോട് , എം ബി യൂസുഫ്, സുകുമാർ കൊപ്പള, ഖൈറുന്നിസ, റഷീദ , മഹമൂദ് അട്ക്ക, B K അബ്ദുൽ ഖാദിർ , KH അഷ്റഫ് എന്നിവർ സംസാരിച്ചു. കുമ്പോൽ സയ്യദ് കുഞ്ഞികോയ തങ്ങൾ സമരക്കാരെ സന്ദർശിച്ചു.

ആക്ഷൻ കമ്മിറ്റി കണ്വീണർ അഷ്റഫ് ബായാർ സ്വാഗതവും, ജോയിന്റ് കണ്വീണർ രാഘവൻ മുട്ടം നന്ദിയും പറഞ്ഞു, ബശീർ ഗ്രീൻലാന്റ്, സുരേഷ് മുട്ടം, ശശി മുട്ടം, ഹനീഫ് കെ കെ, ഹനീഫ് MH എന്നിവർ നേതൃത്വം നൽകി.

No comments