JHL

JHL


കുമ്പള : വികസനം ജനോപകാരപ്രദമാകണമെന്നും പ്രദേശവാസികളുടെ  ഉള്ള സൗകര്യങ്ങൾ കൂടി പാടെ നിരാകരിച്ചു  കൊണ്ടുള്ള പ്രവർത്തനങ്ങൾ അന്തിമമായി സമൂഹത്തിന്റെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുകയേ ഉള്ളൂവെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷനും മുൻ എം പി യുമായ എ പി  അബ്ദുല്ലകുട്ടി അഭിപ്രായപ്പെട്ടു.

പെറുവാഡ് അണ്ടർ പാസ്സ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പാതക്കു വേണ്ടി നടന്ന ഏകദിന നിരാഹാര സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്   സംസാരിക്കുകയായിരുന്നു അദ്ദേഹം. പെറുവാഡ് ദേശീയ പാതക്കു കുറുകെ അണ്ടർ പാസ് എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി  താൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഉപവാസമിരുന്ന ഇബ്രാഹിം എൻ പി, ഹാരിസ് പി എസ് സി, അഷ്‌റഫ്‌ പെറുവാഡ്, കെ എം എ ഖാദർ, നിയാസ് ബി എൻ, ഹനീഫ പൊന്നു, ഷമീർ പെറുവാഡ് എന്നിവർക്ക് ഷാൾ നൽകി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ പി എ അഷ്‌റഫ്‌ അലി ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ സെഷനുകളിൽ 

മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ്‌, കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷൻ വി വി രമേശൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ശ്രീകാന്ത്, ജില്ല സെക്രട്ടറി വിജയ കുമാർ റൈ, 

വെൽഫെയർ പാർട്ടി ജില്ലാ പ്രെസിഡന്റ് മുഹമ്മദ് വടക്കേക്കര, 

കുമ്പള ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ താഹിറ യുസുഫ്, വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ, 

പഞ്ചായത്ത്‌ മെമ്പർമാരായ സി  എം മുഹമ്മദ്‌,  അനിൽ കുമാർ, വിദ്യ പൈ, പുഷ്പലത, റിയാസ്, യുസുഫ് ഉളുവാർ,

മുനീർ ഹാജീ കമ്പാർ,ടി എം ഷുഹൈബ്, സുഭാകര, എം എ മൂസ മൊഗ്രാൽ , ടി കെ ജാഫർ, അബ്ദുള്ള കുഞ്ഞി നടുപള്ളം, എച് എം കരീം,മിഷാൽ റഹ്മാൻ, ഹാദി തങ്ങൾ,നാസർ ബദ്രിയ നഗർ, അസിസ് കളത്തൂർ, സെഡ് എ മൊഗ്രാൽ,എം ജി റഹ്മാൻ,മോഹനൻ മാഷ്,റിയാസ് കരീം,ലത്തീഫ് ജെ എച് ൽ,ഫിർഷാദ് കോട്ട,ബി ൻ മു ഹമ്മദലി ബി എൻ,

വെൽഫർ പാർട്ടി പ്രസിഡണ്ട്‌,രാമ കൃഷ്ണൻ,അബ്ദുള്ള കോട്ട, ഓഗസ്റ്റിൻ, ,രമേശ് ഭട്ട്, സുധാകര കാമത്, റംല പി എച്, ഷഹനാസ് നിസാർ,ആയിഷ മൊഹമ്മദ്‌ കുഞ്ഞി ,കുസുമ,അബ്ദുള്ള ഹില്ടോപ്,

സ്കൂൾ  PTA പ്രസിഡന്റ്‌മാരായ സിദ്ദിഖ് റഹ്മാൻ എ എം , ആരിഫ് എ കെ  ,  സംഘടനാ പ്രസിഡന്റ്‌ മാർ വ്യത്യസ്ത  ഘട്ടങ്ങളിലായി  ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംസാരിച്ചു 

ആക്ഷൻ കമ്മിറ്റി ചെയർമാൻ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കാർള വൈകീട്ട് സമരഭടന്മാർക്കു നാരങ്ങാ നീര് നൽകി സത്യഗ്രഹം  അവസാനിപ്പിച്ചു.

ജനറൽ കൺവീനർ നിസാർ പെറുവാഡ് സ്വാഗതവും കൺവീനർ കെ പി ഇബ്രാഹിം നന്ദിയും പറഞ്ഞു.

 

No comments