JHL

JHL

ദേശീയപാത വികസനം ,മൊഗ്രാൽ പുത്തൂർ ടൗണിൽ അശാസ്ത്രീയമായ രീതിയിൽ ഡ്രൈനേജ് നിർമ്മാണമെന്ന് ആക്ഷേപം


മൊഗ്രാൽ പുത്തൂർ : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ,മൊഗ്രാൽ പുത്തൂർ ടൗണിൽ നിർമ്മിക്കുന്ന ഡ്റൈനേജിനെതിരെ പരാതി. അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈനേജ് നിർമ്മാണമെന്നും ഇത് മൊഗ്രാൽ പുത്തൂർ ടൗണിൽ വെള്ളം കെട്ടി നിൽക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

പുതുതായി നിർമ്മിച്ച റെയിൽവെയുടെ അടിപ്പാത്ത് സമീപമാണ് ഇപ്പോൾ ഡ്റൈനേജ് നിർമ്മിക്കുന്നത്. മുമ്പുണ്ടായിരുന്നത് റോഡുനിർമ്മാണത്തിന് വേണ്ടി മണ്ണിട്ടു നികത്തി.മഴക്കാലമാകുന്നതോടെ മൊഗ്രാൽ പുത്തൂർ ടൗണിൽ മലിന ജലം കെട്ടി നിൽക്കുന്നത് പതിവാണ്. പല പ്രദേശങ്ങളിൽ നിന്നും വരുന്ന വെള്ളം മൊഗ്രാൽ പുത്തൂർ ടൗണിലൂടെയാണ് പുഴയിലേക്കും കടലിലേക്കും ഒഴുകിയിരുന്നത്. ഇപ്പോൾ നിർമ്മിക്കുന്നത് നിലവിൽ എതിർവശത്ത് ഉള്ളതിനേക്കാൾ ഡ്രൈനേജ് ഉയർന്ന നിലയിലാണ്. ഇതുമൂലം ഇതിലൂടെ വെള്ളം ഒഴുകി പോകാൻ പറ്റില്ല. ഇത് ടൗണിൽ വെള്ളം കെട്ടി നിൽക്കാൻ കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഡ്രൈനേജ് നിർമ്മിക്കുന്നത് മുഴുവൻ വെള്ളവും ഒലിച്ചു പോകാനാണ്. എന്നാൽ ഇവിടെ നിർമ്മാണം നടത്തുന്ന ഡ്രൈനേജ് മൂലം എല്ലായിടത്തും വെള്ളം കെട്ടി നിൽക്കാൻ കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

മൊഗ്രാൽ പുത്തൂരിലെ ഡ്രൈനേജ് മുഴുവൻ വെള്ളവും ഒലിച്ചുപോകാനുള്ള രീതിയിലാവണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് പരിശോധിക്കണമെന്നും 15-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മാഹിൻ കുന്നിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷമീറ ഫൈസൽ, വൈ പ്രസിഡണ്ട് മുജീബ് കമ്പാർ ,മെമ്പർ നൗഫൽ പുത്തൂർ എന്നിവർ മുഖേന്ന ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു,

No comments