JHL

JHL

ബദിയടുക്കയിലെ ദന്ത ഡോക്ടറുടെ മരണം ; ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രതിഷേധിച്ചു


ബദിയഡുക്ക : ബദിയഡുക്കയിലെ ഡെന്റൽ സർജൻ ഡോ. എസ്.കൃഷ്ണമൂർത്തി (57) യെ കാണാതായതായതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്ത്‌. മുള്ളേരിയ ഹവ്യക മണ്ഡലവും ഇന്ത്യൻ ഡെന്റൽ അസോസിയേഷനും ബദിയഡുക്കയിൽ പ്രതിഷേധിച്ചു.ഡോക്ടറെ ക്ലിനിക്കിൽ കയറി ഭീഷണിപ്പെടുത്തിയവരെ അറസ്റ്റുചെയ്യുക, ഡോ. കൃഷ്ണമൂർത്തിയെ കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിന്‌ രവീശതന്ത്രി കുണ്ടാർ, സുധാമ ഗോസട, ഹരീഷ് നാരമ്പാടി, ഡോ. വൈ.വി.കൃഷ്ണമൂർത്തി, ജയദേവ ഖണ്ഡിഗെ, ഹരിപ്രസാദ് പെരിയപ്പു എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ക്ലിനിക്കിനു മുന്നിൽ നടത്തിയ ധർണയ്ക്ക്‌ ഡോ. അജിതേഷ്, ഡോ. വിക്രം എന്നിവർ നേതൃത്വം നൽകി.

No comments