JHL

JHL

അഞ്ചു വാർഡുകളി ലേക്ക് ഒരു പോസ്റ്റ്‌ ഓഫീസ് : മൊഗ്രാലിൽ കത്തുകളും, ആധാർ കാർഡുകളും പോസ്റ്റ്‌ ഓഫീസിൽ കെട്ടിക്കിടക്കുന്നു


മൊഗ്രാൽ: പേരാൽ, കെകെ പുറം, മൊഗ്രാൽ ടൗൺ, കൊപ്പളം, നാങ്കി പ്രദേശങ്ങളടങ്ങിയ അഞ്ച് വാർഡുകളിൽ നാല് കിലോമീറ്റർ ദൂരത്തിൽ വിതരണം ചെയ്യേണ്ട കത്തു കളും,ആധാർ അടക്കമുള്ള കാർഡു കളും,പുസ്തകങ്ങളും മേൽവിലാസക്കാരന് എത്തിച്ചു നൽകാൻ കഴിയാതെ മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് ദുരിതമാവു ന്നു.


 ദിവസമെന്നോണം മൊഗ്രാൽ പോസ്റ്റോഫീസിൽ നൂറ് കണക്കിന് കത്തുകളും, കാർഡുകളും, പുസ്തകങ്ങളുമാണ് എത്തുന്നത്.ഇത് മേൽ വിലാസക്കാരെ കണ്ടുപിടിച്ച് നൽകാൻ പോസ്റ്റുമാൻ ഏറെ പ്രയാസപ്പെടുന്നു. ജോലിഭാരം കൂടുതലായതിനാൽ മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യാൻ ജോലി ലഭിച്ചവർ താൽപര്യപ്പെടുന്നില്ല. ഇതും ലെറ്ററുകൾ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഇപ്പോൾ അത്യാവശ്യമായി നൽകേണ്ട പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ,ബാങ്ക് ലെറ്ററുകൾ,ജോബ് കാർഡുകൾ, സർക്കാർ കത്തുകൾ, രജിസ്ട്രേഷനുകൾ എന്നിവ മാത്രമാണ് നൽകുന്നത്.പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്ന കത്തു കളും, കാർഡുകളിലും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പോസ്റ്റ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ നാട്ടുകാരും, സന്നദ്ധ സംഘടനകളും അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.


ഫോട്ടോ: മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്ന കത്തു കളും,ആധാർ കാർഡുകളും, പുസ്തകങ്ങളും.

No comments