JHL

JHL

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഉത്തര്‍പ്രദേശ് സ്വദേശി കവര്‍ന്നത് 7 ലക്ഷം രൂപ; പ്രതിയെ പിടികൂടി കാസറഗോഡ് സൈബര്‍ പോലീസ്


കാസർഗോഡ്: മധൂർ സ്വദേശിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിലപിടിപ്പുള്ള ഗിഫ്റ്റ് അയച്ചു നൽകിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 700500 രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് ബറേലി സ്വദേശി 19 വയസ്സുകാരൻ മുഹമ്മദ് ഷാരിക്കിനെ കാസറഗോഡ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS നിർദ്ദേശിച്ചതനുസരിച്ച് ഉത്തർപ്രദേശിലെ ബറേലി, സിങ്ഹായി മുറാവൻ എന്ന സ്ഥലത്ത് എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കാസറഗോഡ് സൈബർ പോലീസ് സ്റ്റേഷനിലെ SHO പ്രേംസദൻ K , ASI പ്രേമരാജൻ A V, SCPO സവാദ് അഷറഫ് P V, CPO ഹരിപ്രസാദ് K V എന്നിവരടങ്ങുന്ന സംഘമാണ് ഉത്തർപ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും. 2022 സെപ്റ്റംബർ മാസം മുതൽ ഇൻസ്റ്റഗ്രാം വഴി സഹപാടിയെന്നു പറഞ്ഞ്‌ പരിചയപ്പെട്ട്, ഇൻസ്റ്റാഗ്രാം, വാട്സ്അപ്പ് എന്നിവ വഴി ചാറ്റ് ചെയ്താണ് പ്രതി പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചതും ഗിഫ്റ്റ് അയച്ചു നൽകിയെന്ന് പറഞ്ഞ് 7 ലക്ഷം രൂപ പല തവണകളായി തട്ടിയെടുത്തതും.

ഓൺലൈൻ തട്ടിപ്പിലൂടെ 7 ലക്ഷം കവർന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ പിടികൂടിയ കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ SHO പ്രേംസദൻ K യെ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS ആദരിച്ചു.

No comments