JHL

JHL

ലോക പ്രമേഹ ദിനം: മംഗൽപാടി താലൂക് ഹോസ്പിറ്റലിൽ റാലി സംഘടിപ്പിച്ചു


മംഗൽപാടി :ലോക പ്രമേഹ ദിനത്തിനോടാനുബന്ധിച്ചു മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മംഗൽപാടി പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു, "ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷക്കായി" എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ നിത്യ ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്റി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ് , പബ്ലിക് ഹെൽത്ത് നേഴ്സ് ചന്ത്രാവതി, പി ആർ ഒ സന്തോഷ്‌ എന്നിവർ സംസാരിച്ചു.

No comments