JHL

JHL


കുമ്പള. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള കൃഷി ഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

സംസ്ഥാനത്ത് കടക്കണിയിലായ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ മന്ത്രിമാർ വിദേശയാത്രയും, കാറുകളും വാങ്ങി ജനങ്ങളുടെ നികുതിപ്പണവും, ഖജനാവും  ധൂർത്തടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അവശ്യസാധനങ്ങളുടെ വിലകയറ്റം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. ഇതിൽ ഇടപെടാൻ സർക്കാറിന് കഴിയുന്നില്ല. ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ നോക്കുകുത്തികളാക്കി സിപിഎം കേഡറുകളെ ജോലിയിൽ തിരുകി കയറ്റുകയും,ബന്ധുക്കളെ നിയമിക്കുകയും ചെയ്യുന്നു. വൈദ്യുതി ചാർജ് വർഷാവർഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉള്ളത്. സാധാരണക്കാരായ ജനങ്ങളെ പാടെ മറന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

 കൃഷിഭവനിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഡിസിസി അംഗം മഞ്ജു നാഥ ആൾവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. വസന്ത ആരിക്കാടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണപ്രഭു, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ലോക്നാഥ ഷെട്ടി ബമ്പ്രാണ, ശ്രീധർ റൈ, രാമ കാർലെ, ഗണേഷ് ബണ്ടാരി എന്നിവർ സംസാരിച്ചു.

ദാസൻ കടപ്പുറം, മാലിങ്ക ഘട്ടി, തോമസ് ഡിസൂസ, ഡോൾഫിൻ ഡിസൂസ, ശേഖര ദർബാർഘട്ട, നാരായണ കാജൂർ, ദാമോദര ഷെട്ടി, പുരുഷോത്തമ നായ്ക്കാ പ്പ്, റാഷിദ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു. ചന്ദ്ര കാജൂർ നന്ദി പറഞ്ഞു.


No comments