JHL

JHL

പാഠ്യപദ്ധതി പരിഷ്കരണം;സര്‍ക്കാര്‍ ആശങ്കള്‍ നീക്കി മാത്രം മുന്നോട്ട് പോകണം : എസ് എസ് എഫ് പുത്തിഗെ സെക്ടര്‍


കളത്തൂര്‍: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ആശങ്കകള്‍ക്ക് വകവെക്കുന്നതും, ജനാധിപത്യ, ധാര്‍മിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതും യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ലിബറല്‍ ആശയങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നതുമായ നിര്‍ദേശങ്ങള്‍ കടന്ന് കൂടിയതാണെന്നും അതിനാല്‍

സര്‍ക്കാര്‍ ആശങ്കകള്‍ അകറ്റി മാത്രം മുന്നോട്ട് പോകണമെന്നും എസ് എസ് എഫ് പുത്തിഗെ സെക്ടര്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ അഭിപ്രയപ്പെട്ടു.

കളത്തൂര്‍ മദീന മഖ്ദൂമില്‍ നടന്ന സെക്ടര്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ എസ് എസ് എഫ് കുമ്പള ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബുസാലി പെര്‍മുദെ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഇര്‍ഷാദ് കളത്തൂര്‍

കുമ്പള ഡിവിഷന്‍ പ്രസിടന്റ് മന്‍ഷാദ് അഹ്സനി ക്ലാസുകള്‍ അവതരിപ്പിച്ചു.

കലീല്‍ ഇച്ചിലംപാടി,റഫീഖ് ഹിമമി ഷേണി,മിഖ്ദാദ് ഹിമമി,ഹാഫിള്‍ ഉനൈസ് കളത്തൂര്‍ സംബന്ധിച്ചു.

പുതിയ ഭാരാവാഹികള്‍:

പ്രസിടന്റ്-സുഹൈല്‍ രിഫായി നഗര്‍. ജനറല്‍ സെക്രട്ടറി-മുഷ്താഖ് കളത്തൂര്‍, ഫിനാന്‍സ് സെക്രട്ടറി- തന്‍വീര്‍ അമാനി പെര്‍ളാടം

സെക്രട്ടറിമാര്‍ - അജ്മല്‍ മൊഗറഡുക്ക,ഷഫീഖ് പുത്തിഗെ,മുഷ്ഫിഹ് മുഹിമ്മാത്ത്,മുമീത്ത് കട്ടത്തടുക്ക,ഷമ്മാസ് രിഫായിനഗര്‍,ഉമര്‍ മൊഗറടുക്ക

No comments