JHL

JHL

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ. ദാരിദ്ര്യാവസ്ഥ കൊണ്ടാണെന്ന് പ്രതിയുടെ മൊഴി.


മഞ്ചേശ്വരം: ഹൊസബെട്ടുവിലെ മങ്കേശ ശാന്താ ദുർഗ ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ പൂജാരി പിടിയിൽ. തിരുവനന്തപുരത്തെ എസ് ദീപക് ആണ് അറസ്റ്റിലായത്.

ഇയാൾ വിൽപന നടത്തിയ ആഭരണങ്ങൾ പാതി ഉരുക്കിയ നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 29 നാണ് കവർച നടന്നത്. വിഗ്രഹത്തിലെ തിരുവാഭരണങ്ങൾ കവർന്ന ശേഷം പകരം മുക്ക് പണ്ടം ചാർത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി.

ശന്താ ദുർഗാദേവിക്ക് ചാർത്തിയ മൂന്ന് പവൻ സ്വർണവും മഹാലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ രണ്ടര പവൻ സ്വർണവുമടക്കം അഞ്ചര പവൻ സ്വർണമാണ് കവർന്നത്. തിരുവന്തപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.വീട്ടിലെ ഭാരിദ്ര്യം കാരണമാണ് സ്വർണം കവർന്നതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

No comments