JHL

JHL

മഞ്ചേശ്വരം സ്വദേശി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു


മഞ്ചേശ്വരം: നീലേശ്വരത്തേക്ക് പുറപ്പെട്ട സ്വത്ത് ഇടനിലക്കാരൻ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം കയര്‍ക്കട്ടയിലെ അബ്ദുല്ല (48)യാണ് മരിച്ചത്. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് നീലേശ്വരത്തേക്ക് പോകനായി ഇന്നലെ രാവിലെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളാണ് കുഴഞ്ഞു വീണത്. നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖാദറിന്റെയും ഖദീജുമ്മയുടെയും മകനാണ്. ഭാര്യ: മുബീന.

No comments