വിദ്യാലയങ്ങളെ ലൈംഗിക അരാജകത്വ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല: മുസ് ലിം യൂത്ത് ലീഗ്
മഞ്ചേശ്വരം: സ്കൂളുകളിലും കോളജുകളിലും നടപ്പാക്കാനുദ്ദേശിക്കുന്ന ലിംഗസമത്വ പദ്ധതിയുടെ രൂപരേഖയും അധ്യാപകർക്കായി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളും, വിദ്യാലയങ്ങളെ ലൈംഗിക അരാജകത്വ കേന്ദ്രങ്ങളാക്കാനുള്ള ശ്രമമാണെന്നും ഇത് ഒരു തരത്തിലും അനുവദിച്ച് കൊടുക്കാൻ തയ്യാറല്ലെന്നും മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന.സെക്രട്ടറി ബി.എം. മുസ്തഫ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മാർഗനിർദേശങ്ങളും പാഠ്യ രീതികളും ധാർമിക ബോധം കാത്തുസൂക്ഷിക്കുന്ന ആരിലും വിരക്തിയുണ്ടാക്കും.
71 പേജുകളുള്ള മാർഗനിർദേശത്തിൽ 11 സെഷനുകളിലായുള്ള ഭാഗങ്ങൾ നടപ്പിലായാൽ ഇത് സാംസ്കാരിക കേരളത്തിൻ്റെ അപചയമായിരിക്കുമെന്നും വിദ്യാലയങ്ങളെ വേഷ്യാലയമാക്കുന്നതിന് തുല്യമാണിതെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഒരു സ്ഥലത്തും ആൺ-പെൺ വേർതിരിവോ വ്യത്യാസമോ ഇല്ലാതെയായിരിക്കണമെന്നും യൂനിഫോമുകൾ, കായിക-കലാ മത്സരങ്ങൾ, പഠനയാത്രകൾ, മേളകൾ നടത്തേണ്ടതെന്ന നിർദേശം നമ്മുടെ കുട്ടികളെ അരാചകത്വത്തിലേക്ക് നയിക്കുമെന്നും ഈ നീക്കത്തിൽ നിന്നും സർക്കാർ എത്രയും വേഗം പിന്മാറണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Post a Comment