JHL

JHL

കുമ്പള ഉപജില്ല കായികമേള : ജി.എച്ച്. എസ്. എസ് കുമ്പളയ്ക്ക് കിരീടം


പെർള : ബി.എ. യു. പി. എസ് കാട്ടുകുക്കെ സ്കൂളിൽ നടന്ന കുമ്പള ഉപജില്ല കായികമേളയിൽ 38 സ്വർണ്ണം, 18 വെള്ളി, 16 വെങ്കലവുമായി 289 പോയിന്റ് നേടിക്കൊണ്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുമ്പള ഓവറോൾ ചാമ്പ്യന്മാരായി . 12 സ്വർണ്ണം, 15 വെള്ളി, 10 വെങ്കലവുമായി 132 പോയിന്റ് നേടിക്കൊണ്ട് ജി.വി.എച്ച്.എസ് എസ് മുള്ളേരിയ രണ്ടാം സ്ഥാനം നേടി . . ജൂനിയർ വിഭാഗത്തിൽ 132 പോയിന്റ് നേടി കൊണ്ട് ജി.എച്ച്. എസ്. എസ് കുമ്പള ഒന്നാം സ്ഥാനവും 62 പോയിന്റ് നേടി കൊണ്ട്ജി.വി.എച്ച്.എസ് എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി, സീനിയർ വിഭാഗത്തിൽ 136 പോയിന്റ് നേടി കൊണ്ട് ജി.എച്ച്. എസ്. എസ് കുമ്പള ഒന്നാം സ്ഥാനവും 60 പോയിന്റ് നേടി കൊണ്ട്ജി.വി.എച്ച്.എസ് എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി, ജി.എച്ച്. എസ്.എസ് കുമ്പളയിലെ മുഹമ്മദ് അൻഫൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും, ഇബ്രാഹിം മുഹമ്മദ്‌ കൈസ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും അലീമത്ത് ജസീല സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായി.

No comments