ലോകകപ്പ് ഫുട്ബാൾ: വിളംബരം വിളിച്ചോതി നാടെങ്ങും ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഘോഷയാത്ര
മൊഗ്രാൽ.ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിളംബരം വിളിച്ചോതി ഘോഷ യാത്രകൾ നടത്തി. വിവിധ ടീമുകളുടെ ഫാൻസുകാർ ജയ്സി അണിഞ്ഞു വിളംബര യാത്രയ്ക്ക് മാറ്റുകൂട്ടി.
മൊഗ്രാൽ ടൗണിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ടീം ഫാൻസുകളുടെ സഹകരണത്തോടെ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയ്ക്ക് സ്പോർട്സ് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.
ഫോട്ടോ: മൊഗ്രാലിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന്റെ വിളംബര ജാഥ.
Post a Comment