JHL

JHL

ദേശീയ പാത വികസനം; വഴിമുട്ടി പെർവാഡ് നിവാസികൾ, കുട്ടികളെ സ്കൂളിലയക്കാൻ സംവിധാനം ചെയ്ത് തരണമെന്ന് രക്ഷിതാക്കളുടെ കത്ത്


കുമ്പള:ദേശീയപാത വികസന പ്രവർത്തനത്തെ തുടർന്ന് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് പെരുവഴിയിലായി കടലോര നിവാസികൾ. കുട്ടികളെ സ്കൂളിലയക്കാൻ സംവിധാനം ചെയ്ത് തരണമെന്ന് അഭ്യർത്ഥിച്ച് അധികൃതർക്ക് കത്തയച്ചു. പെർവാട്ടെ ജംഷീദ്, ശരീഫ് എന്നിവരാണ് ബാലാവകാശ കമ്മീഷൻ, മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ എന്നിവർക്ക് കത്തയച്ചത്.

          ഒരു കി.മീറ്റർ നടന്ന് വന്ന് ബസ് കയറിയാണ് ഇതുവരെ സ്കൂളിൽ എത്തിയിരുന്നത് എന്നും വികസനത്തിന്റെ ഭാഗമായി പാത അടച്ചതിനാൽ ഇനിയങ്ങോട്ട് സ്കൂളിലെത്താൻ കുട്ടികൾക്ക് ഒരു കിലോമീറ്റർ കൂടി നടക്കേണ്ടി വരുന്നുവെന്നും കത്തിൽ പറയുന്നു. പ്രദേശത്തെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അവസ്ഥ ഇതാണെന്നും പരിഹാരം കാണണമെന്നുമാണ് പരാമർശം.

         ദേശീയ പാത വികസനത്തിന്റെ ഭാഗമായി പെറുവാഡ് നിന്നും കടലോര മേഖലയിലേക്കുള്ള പാത അടച്ചതോടെയാണ് നാട്ടുകാർക്ക് ദുരിതം ആരംഭിച്ചത്. ഇരുവശത്തും സർവീസ് റോഡുകൾ നിർമ്മിച്ചിട്ടുണ്ട് എങ്കിലും ബസുകൾക്ക് സർവീസ് നടത്താൻ പര്യാപ്തമല്ല. മാത്രമല്ല, റോഡിൻ്റെ കിഴക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറു ഭാഗത്ത് എത്താൻ മൊഗ്രാൽ വരെ ഒരു കിലോമറ്റർ നടന്ന് തിരിച്ച് അത്രയും നടക്കണം എന്ന അവസ്ഥയാണുള്ളത്. ഇവിടെ ഒരു അടിപ്പാത നിർമ്മിക്കണെമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തതുന്ന സമരം ഒന്നര മാസം പിന്നിടുകയാണ്.

No comments