ദേശീയപാത വികസനത്തിലെ സഞ്ചാര സ്വാതന്ത്ര്യ നിഷേധം: ജനകീയ സമരങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുത് -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ അങ്ങോളമിങ്ങോളം ഉയർന്ന വന്നിട്ടുള്ള "സഞ്ചാര സ്വാതന്ത്ര്യ നിഷേധ ജനകീയ സമരങ്ങളെ ''കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വികസനത്തെ എല്ലാവരും പിന്തുണക്കുന്നു, അത് മാറുന്ന കാലഘട്ടത്തിൽ അനിവാര്യവുമാണ്. എന്നാൽ ജനങ്ങളുടെ വഴിമുടക്കി കൊണ്ടും, വഴിയടച്ചുകൊണ്ടുമുള്ള വികസനത്തെയാണ് ജനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്. അണ്ടർ പാസേജിനായുള്ള സമരങ്ങളിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരും,വിദ്യാർത്ഥികളും,സ്ത്രീകളും, രോഗികളുമാണ് പങ്കെടുക്കുന്നത്. വഴികൾ കെട്ടിയടച്ചുള്ള വികസനത്തെ വലിയ ആശങ്കയോടെയാണ് ഇവർ നോക്കി കാണുന്നത്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ തങ്ങൾക്ക് വീട്ടിൽ ഒതുങ്ങി കൂടേണ്ട അവസ്ഥ ഉണ്ടാകുമെന്ന് മുതിർന്ന പൗരന്മാർ ഭയക്കുന്നു. വിദ്യാഭ്യാസ അവകാശ നിഷേധത്തിന് കാരണമാകുമെന്ന് വിദ്യാർഥികളും പറയുന്നു, ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് രോഗികളായവരും കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തിൽ ജനകീയ സമരങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് അനുഭാവ സമീപനമാണ് വേണ്ടത്. ജനങ്ങളുടെ പഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം പരിഗണിക്കണമെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടികെ ജാഫർ സ്വാഗതവും, ട്രഷറർ കെപി മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.
എംഎം റഹ്മാൻ,റിയാസ് കരീം, എംഎ മൂസ, വിജയകുമാർ, ടികെ അൻവർ, മുഹമ്മദ് അബ്ക്കോ,ഖാദർ മൊഗ്രാൽ,അഷ്‌റഫ് പെർവാഡ്, പിഎം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മൊഗ്രാൽ, അബ്ദുള്ളകുഞ്ഞി നട്പ്പളം,കെ മുഹമ്മദ് കുഞ്ഞി നാങ്കി, മുഹമ്മദ് അഷ്‌റഫ് സാഹിബ്, ടിഎ ജലാൽ,ഇബ്രാഹിം ഖലീൽ,എംഎ ഇക്ബാൽ, റസാഖ് കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: വഴികെട്ടി യടച്ചുള്ള പെർവാഡ് പ്രദേശത്തെ ദേശീയപാത വികസനം.
Post a Comment