JHL

JHL

സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് കുമ്പള കൃഷിഭവനിലും എത്തി


കുമ്പള: കൃഷിഭവനകൾ കേന്ദ്രീകരിച്ചുള്ള സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് കുമ്പളയിലുമെത്തി. കുമ്പള കൃഷിഭവൻ പരിസരത്തെത്തിയ ലാബിലേക്ക് കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്വരൂപിച്ച മണ്ണിന്റെ സാമ്പിൾ പരിശോധനക്കായി നൽകുകയും ചെയ്തു.

കൃഷിഭവൻ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ പരിശോധനയ് ക്കായുള്ള മണ്ണ് അസിസ്റ്റന്റ് സോയിൽ കെമിസ്ട് നിഷാബായ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഓഫീസർ ബിന്ദു സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ അസി: കൃഷി ഓഫീസർ മൈമൂന, ശ്രീജ, ഉഷ, സലാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായകൗലത്ത് ബീവി പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്വരൂപിച്ച മണ്ണ് പരിശോധനക്കായി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, അസി:സോയിൽ കെമിസ്ട് നിഷാബായ്ക്ക് നൽകുന്നു.

No comments