JHL

JHL

മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ 18 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.


മഞ്ചേശ്വരം: എക്സൈസ് ചെക്ക് പോസ്റ്റിൽ 18 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിൽനിന്ന്‌ ഏജന്റ് മുഖേന കൊടുത്തുവിട്ട 18 ലക്ഷം രൂപയാണ് പിടികൂടിയത്.

പണവുമായി കർണാടക ട്രാൻസ്പോർട്ട് ബസിൽ യാത്രചെയ്യുകയായിരുന്ന മഹാരാഷ്ട്ര ഷോലാപ്പൂർ സ്വദേശി നിതിനെ (25) അറസ്റ്റുചെയ്തു. കാസർകോട് സ്വദേശിക്ക് കൈമാറാനാണ് പണമെന്നും ഇത് ആരാണന്ന് അറിയില്ലന്നും ബസിറങ്ങുമ്പോൾ ഇയാൾ വിളിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും പ്രതി പറഞ്ഞു. പ്രതിയെയും പണവും മഞ്ചേശ്വരം പോലീസിന്‌ കൈമാറി. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ നാല്‌ തവണകളിലായി ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം ചെക്ക്പോസ്റ്റിൽ പിടികൂടിയിരുന്നു. പരിശോധനകളിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി. വിജയൻ, സോനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

No comments