യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തു
കാസർകോട് : സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനെതിരേ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ള ടോം ആൻഡ് ജെറി കളിയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ പറ്റാത്തത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. വിലക്കയറ്റം ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷനായിരുന്നു. കെ.പി.കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ നായർ, കെ.നീലകണ്ഠൻ, പി.എ.അഷ്‌റഫലി, കെ.വി.ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, കെ.കെ.നാരായണൻ, കെ.കെ.രാജേന്ദ്രൻ, കരുൺ താപ്പ എന്നിവർ സംസാരിച്ചു.
Post a Comment