JHL

JHL

മന്ത് രോഗ നിവാരണം: കുമ്പളയിൽ ആരോഗ്യ പ്രവർത്തകർക്ക് മോർബിഡിറ്റി മാനേജ്മെൻറ് പരിശീലനം നൽകി


കുമ്പള: മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി കുമ്പള ഹെൽത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർക്ക് മോർബിഡിറ്റി മാനേജ്മെൻ്റ് പരിശീലനം നൽകി.

പരിപാടി മെഡിക്കൽ ഓഫീസർ ഡോ : കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

2023 നോട് കൂടി കാസർകോട് ജില്ലയിൽ നിന്നും മന്തുരോഗം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

മന്തുരോഗം ബാധിച്ചവർക്കായി മാസത്തിലൊരിക്കൽ അതാത് പി.എച്ച് സികളിൽ ക്ലിനിക്കുകൾ നടത്തും.

വീട്ടിൽ വച്ച്‌ രോഗ പരിചരണം സ്വയം ചെയ്യുന്നതിൻന് സഹായകമാകുന്ന തരത്തിൽ രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ട പരിശീലനം നൽകാനും,


മരുന്നുകളും മറ്റും അടങ്ങുന്ന കിറ്റ്‌ ലഭ്യമാക്കാനും പരിശീലനത്തിൽ നിർദ്ദേശം നൽകി.

വൃക്ഷണ വീക്കം പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ സൗജന്യമായി നടത്തികൊടുക്കും.

കുമ്പള,മധൂർ,പുത്തിഗെ,ബദിയഡുക്ക,എൺമകജെ,കുമ്പഡാജെ,ബെള്ളൂർ പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ,പി.എച്ച് എൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ജെപിഎച്ച്എൻ,നഴ്സിംഗ് ഓഫീസർ , പാലിയേറ്റിവ് നഴ്സ്, ആശാ ലീഡർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

ജില്ലാ പ്രാണിജന്യ വിഭാഗം ബയോളജിസ്റ്റ് ഇ.രാധാകൃഷ്ണൻ ക്ലാസ്സെടുത്തു.

ഡോ: നാരായണ പ്രദീപ് അദ്ധ്യക്ഷം വഹിച്ചു.ഡോ:സയ്യദ് സുഹൈബ് തങ്ങൾ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ എത്തിവർ പ്രസംഗിച്ചു.

No comments