JHL

JHL

കുമ്പള കുണ്ടംക്കാറടുക്കയിൽ ക്ഷയരോഗ പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കുമ്പള : ജില്ല ടിബി സെൻ്റർ,സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആദിമുഖ്യത്തിൽ കുണ്ടുങ്കാറടുക്ക കോളനിയിൽ ക്ഷയരോഗ പരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.

ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

കോളനി നിവാസികളായ 82 പേർ ക്യാമ്പിൽ പരിശോധന നടത്തി.21 പേരുടെ കഫ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

കോളനിയെ ക്ഷയമുക്തമാക്കാനുള്ള നടപടികൾ ട്രൈബൽ പഞ്ചായത്ത് വകുപ്പുകളുമായി സംയോജിപ്പിച്ചു നടത്താൻ പദ്ധതികൾ തയ്യാറാക്കും


ടി.ബി. സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ:നാരായണ പ്രദീപ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ വിവേകാനന്ദ,

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ട്രൈബൽ എസ്റ്റൻഷൻ ഓഫീസർ ജലലക്ഷ്മി,

ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,എസ്ടിഎസ് രതീഷ് എസ് ,രജനികാന്ത്,ദീപക് എസ്,നീതീഷ് ലാൽ,രതീഷ് ,ജൂനിയർ ഹെൽത്ത് ഇൻസ്വെക്ടർ ആദർശ് കെ.ജെപിഎച്ച് എൻ ശാരദ ,ആശാ പ്രവർത്തകരായ ഖദീജ,സരള,സുനിത എന്നിവർ പ്രസംഗിച്ചു.

No comments