JHL

JHL

ബോവിക്കാനത്ത് ലഹരിക്കെതിരെ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു


ബോവിക്കാനം: ലഹരിക്കെതിരെ ബോവിക്കാനം ലയൺസ് ക്ലബ്ബ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ സംബന്ധിച്ച് പ്രതിജ്ഞയെടുത്തു.

ലയൺ പ്രസിഡൻ്റ് ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബോവിക്കാനം ബി എആർഎച്ച്എസ് എൻ എസ്എസ് പ്രോഗ്രാം ഓഫീസർ പ്രസാദ്,വേണുകുമാർ,വ്യാപാരിയൂനിറ്റ് പ്രസിഡൻ്റ് ഹംസ ചോയ്സ്,ഡ്രൈവർ രാഘവൻ,ലയൺസ് ക്ലബ്ബ് ഭാരാവാഹികളായ എ.ബി. അബ്ദുല്ല,കൃഷ്ണൻ ചേട്ടിക്കാൽ,ശരീഫ് പന്നടുക്കം എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ്ബ് അംഗങ്ങൾ,ബി എആർ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ,വ്യാപാരികൾ,ഡ്രൈവർമാർ,നാട്ടുക്കാർ ചങ്ങലയിൽ കണ്ണികളായി

No comments