JHL

JHL

കാസർകോട്ടെ ജനങ്ങൾ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാൻ വിധിക്കപ്പെട്ടവർ: പ്രൊഫ. ഖാദർ മാങ്ങാട്


മൊഗ്രാൽ : കേരളമെമ്പാടും സന്തോഷപൂർവ്വം കേരളപ്പിറവി ആഘോഷിക്കുമ്പോൾ, കണ്ണീരിന്റെ നനവോടെ കേരളപ്പിറവി ആചരിക്കാൻ വിധിക്കപ്പെട്ടവരായി കാസറഗോഡ് ജില്ലക്കാർ മാറിയിരിക്കുകയാണെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു.

മൊഗ്രാൽ ദേശീയവേദി കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ' കേരളം മുന്നോട്ട്, കാസറഗോഡ് പിന്നോട്ട് ' പ്രതിഷേധ സംഗമവും, "പിറകോട്ടു നടന്നുള്ള "വേറിട്ട പ്രതിഷേധ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏക്കറുകണക്കിന് റവന്യൂ ഭൂമികൾ ഉണ്ടായിട്ടും എയിംസ് പോലുള്ള സ്ഥാപനത്തിന് പ്രൊപ്പോസൽ നൽകാനോ ആധുനിക സൗകര്യങ്ങളടങ്ങിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി അനുവദിക്കാനോ തയ്യാറാവാത്ത അധികാരികളുടെ നീക്കം ജില്ലയോടുള്ള കടുത്ത അനീതിയാണ്.

ആശുപത്രി ചോദിക്കുമ്പോൾ 'തുറന്ന ജയിൽ' നൽകിയാണ് അധികൃതർ കാസറഗോഡിനെ സന്തോഷിപ്പിച്ചത്.

ഇത്തരം നടപടികൾക്കെതിരെ രാഷ്ട്രീയ ചിന്തകൾക്കതീതമായ ജനകീയ സമരം അനിവാര്യമാണെന്നും

ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് സമരമുഖത്ത് എന്നും നിലയുറപ്പിക്കുന്ന മൊഗ്രാലുകാരുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും ഖാദർ മാങ്ങാട് കൂട്ടിച്ചേർത്തു.


മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു.

പി മുഹമ്മദ് നിസാർ പെർവാഡ്, സത്താർ ആരിക്കാടി,എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ, കരീം ചൗക്കി, ബഷീർ അഹമ്മദ് സിദ്ദീഖ്, ഹമീദ് സ്പിക്, ടി. എം ഷുഹൈബ്, ഹമീദ് കാവിൽ, എം എ അബ്ദുറഹ്മാൻ, സി എം ഹംസ, റിട്ട:എസിപി ബഷീർ അഹ്‌മദ്‌, അനീസ് കോട്ട,മനാഫ് എൽ.ടി, എം. ജി എ റഹ്മാൻ, അബൂബക്കർ ലാൻഡ്മാർക്ക്‌ സീതിഹാജി, എച്ച് എം കരീം എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എം എ മൂസ നന്ദി പറഞ്ഞു.


പിന്നോട്ട് നടന്നുള്ള വേറിട്ട പ്രതിഷേധ പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ മുഹമ്മദ്‌ സ്മാർട്ട്‌, എം എം റഹ്‌മാൻ, റിയാസ് മൊഗ്രാൽ, എം വിജയകുമാർ എന്നിവർക്ക് പുറമെ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.


ഫോട്ടോ :മൊഗ്രാൽ ദേശീയവേദി കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ' കേരളം മുന്നോട്ട്, കാസറഗോഡ് പിന്നോട്ട് ' പ്രതിഷേധ സംഗമവും, പിറകോട്ടു നടന്നുള്ള വേറിട്ട പ്രതിഷേധ പരിപാടിയും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

No comments