JHL

JHL

റോഡുകൾ മനുഷ്യർക്ക്‌ വേണ്ടിയാകണം -സി ടി അഹമ്മദലി


Kumbla: റോഡുകൾ റോഡുകൾക്ക് വേണ്ടിയാകരുതെന്നും അത് മനുഷ്യന് വേണ്ടിയാണെന്ന ചിന്തയോടെയാകണം രൂപ കല്പന ചെയ്യേണ്ടതെന്നും മുൻ മന്ത്രി സി ടി അഹമ്മദാലി അഭിപ്രായപെട്ടു.

പെരുവാഡ് അടിപ്പാതക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുപ്പതാം ദിനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ഭാഗത്തും താമസിക്കുന്ന പാവപ്പെട്ടവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടല്ല വികസനം വരേണ്ടത്. പകരം സംവിധാനം ചെയ്തു കൊടുക്കാതെ വഴിയടക്കുന്നത് ക്രൂരതയാണ്. ദേശീയ പാത വികസനത്തോടൊപ്പം ചുറ്റിലുമുള്ളവരുടെ ആവശ്യങ്ങളും കാണാതെ പോകരുത്.

പെറുവാഡ് അണ്ടർപാസ്സ് ആക്ഷൻ കമ്മിറ്റി കൺവീനർ കെ പി ഇബ്രാഹിം അധ്യക്ഷം വഹിച്ചു.

കവി പി എസ് ഹമീദ് കവിതാ പാരായണം നടത്തി. കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ അലി ചേരൻകൈ, കുമ്പള പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ മഞ്ജുനാഥ ആൾവ, എസ്സ സ്കൂൾ ചെയർമാൻ ഇദ്ദീൻ മൊഗ്രാൽ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല, മുൻ പഞ്ചായത്ത്‌ മെമ്പർ ബി എൻ മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ജലീൽ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

No comments