JHL

JHL

പുത്തൂരിൽ വീട്ടുമുറ്റത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


പുത്തൂർ(www.truenewsmalayalam.com) : പുത്തൂർ കുമ്പ്രയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

മൃതദേഹം നബീസയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന യുവതിയെ ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

നബീസ ആത്മഹത്യ ചെയ്തതാണോ അതോ അപകടമാണോ എന്ന് വ്യക്തമല്ല. നബീസയ്ക്ക് ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

സംപ്യ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

No comments