JHL

JHL



കുമ്പള.ഹൈവേ വികസനത്തിന്റെ പേരിൽ പെറുവാഡ്  ബസ് സ്റ്റോപ്പിലേക്കുള്ള വഴി മതിൽ കെട്ടി അടച്ചതിനാൽ പാവപ്പെട്ട കുട്ടികൾക്ക് സ്കൂളിലെത്താൻ ഇനി കിലോമീറ്റർ നടക്കണം. സർവീസ് റോഡ് പണി  പൂർത്തിയാകുന്നതിനു മുൻപ് തന്നെ മെയിൻ റോഡിലേക്കുള്ള വഴി മതിൽക്കെട്ടി അടക്കുകയും,എന്നാൽ ബസ് സ്റ്റോപ്പ്‌ മെയിൻ റോഡിൽ തന്നെ നില നിർത്തുകയും ചെയ്തതിനെതുടർന്നാണ് വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.


അപകടകരമായ വിധത്തിലാണ്  ഇപ്പോൾ ഇവിടെ കുട്ടികൾ  മതിൽ മുറിച്ചു കടക്കുന്നത്. ആശങ്കയിലാണ് രക്ഷിതാക്കൾ.

ഈ വിഷയം ബാലവകാശ കമീഷന്റെ നേരത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നവംബർ 19ന് കമ്മീഷൻ ഓൺലൈൻ സിറ്റിംഗ് നടത്തുകയും,വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ഹൈവേ അധികാരികളോട്   ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ ഇത് വരെ പ്രശ്നം പരിഹരിച്ചിട്ടില്ല. ഉത്തരവ് കൊടുത്തിട്ടു 10 ദിവസമാ യെങ്കിലും ഈ അപകടകരമായ അവസ്ഥയും, അവഗണന യും തുടരുന്നു.വിഷയം ഉയത്തിപിടിച്ച് സമരം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് പ്രദേശവാസികളും, ആക്ഷൻ കമ്മിറ്റിയും.

No comments