JHL

JHL

ബദിയടുക്ക: കാട്ടുകുക്കെ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി  മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെ മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ജിതേഷിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ള ഗവ. ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജിതേഷിന്റെ ഏക സഹോദരി ഹരിണാക്ഷി ആറുവര്‍ഷം മുമ്പ് കുളത്തില്‍ വീണ് മരിച്ചിരുന്നു.


 

No comments