JHL

JHL

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ 'സ്ക്രാച്ച്' പ്രോഗ്രാമ്മിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൂരംബയലിലെ വിദ്യാർത്ഥിനി



കുമ്പള: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി ഹൈ സ്കൂൾ വിഭാഗത്തിൽ, സ്ക്രാച്ച് പ്രോഗ്രാമ്മിങ്ങ് ഇനത്തിൽ ഒന്നാം സ്ഥാനം നേടി കുമ്പള സൂരംബയലിലെ തഹ്സീന തസ്നീം. 

ഉപജില്ലാ തലത്തിലെ പതിനാലോളം അംഗങ്ങളിൽ നിന്നാണ് തഹ്സീന എന്ന കൊച്ചു പ്രതിഭ സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടിയത്. ഷേനി ഗവ. ഹൈയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാത്ഥിനിയാണ് തഹ്സീന. സൂരംബയൽ അനുഗ്രഹ നഗർ നിവാസികളായ അഷ്റഫ് - സൗധ ദമ്പതികളുടെ മകളാണ്.

No comments