JHL

JHL

ലഹരിക്കെതിരെ പ്രഭാഷണം സംഘടിപ്പിച്ചു

കു


മ്പള: കുമ്പള ഗവ. ഹൈയർ സെക്കന്ററി സ്കൂൾ ൻ്റെ പി.ടി.എ യോഗത്തിൽ, ഇന്ന് സമൂഹത്തിൽ വ്യാപകമായി, കുട്ടികളുടെ ഇടയിൽ പോലും, വിപത്ത് സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ, കുമ്പള പോലിസ് ഹൗസിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എ. എൻ പ്രഭാഷണം നടത്തി


കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗങ്ങൾ പാടെ വിമുക്തമാക്കുന്നതിന്, നമ്മുടെ സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും, ലഹരി വസ്തുക്കൾ ചെറിയ ക്യാപ്സൂൾ രൂപത്തിൽ സുലഭമായതിനാൽ, അദ്ധ്യാപകരും, രക്ഷകർത്താക്കളും, കച്ചവടക്കാർ, ചുമട്ട് തൊഴിലാളികൾ, ടാക്സി ജീവനക്കാർ എന്നി വേണ്ട എല്ലാ മേഖലയിലുള്ളവരും, കുട്ടികളുടെ ഇടയിൽ സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളെ നിരന്തരം നീരിക്ഷണത്തിലൂടെ മാത്രമെ ഒരു പരിധിവരെ ലഹരിയിൽ നിന്ന് തുടച്ചു മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലേക്ക് വൈകി വരികയും, വീട്ടിലേക്ക് വൈകി എത്തുകയും ചെയ്യുന്ന വിദ്യാർത്ഥികളെ മുഖത്തിലും, ശരീരത്തിലും, ചലനത്തിലും കാണുന്ന വിത്യാസങ്ങളെ, അദ്യാപകരും, രക്ഷകർത്താക്കളും സസൂക്ഷമം നിരീക്ഷിക്കേണ്ടതും, പരസ്പരം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതാണന്നും സബ് ഇസ്പെക്ടർ തൻ്റെ സരസമായ സംസാരത്തിൽ കൂട്ടി ചേർത്തു.

സ്കൂൾ പ്രിൻസിപ്പാൾ ദിവാകരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ,PTA വൈസ് പ്രസിഡൻ്റ് മൊയ്തിൻ അസീസ് അധ്യക്ഷത വഹിക്കുകയും ചെയ്തു

   ഹെഡ്മാസ്റ്റർ കൃഷ്ണമൂർത്തി ,PTA എക്സിക്യൂട്ടിവ് അംഗം യുസഫ് ഉളുവാർ, അസിസ്റ്റൻറ് കുമ്പള പി എസ് രതീഷൻ എന്നിവർ പ്രസംഗിച്ചു. PTA എക്സിക്യൂട്ടീവ് അംഗങ്ങളായ സബൂറ, അൻസാർ, നസീമ, മുഹമ്മദ് കുഞ്ഞി, മൈമൂന, സഹീറ, MPTA വിനിഷ, അദ്യാപകരായ അൻജു, ചിത്ര, മാധവൻ, ദിനേഷ്, കനകമ്മ, യുസഫ്, മിനി ജോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

 രവി നന്ദി പറഞ്ഞു

No comments