JHL

JHL

പെർവാഡ് അടിപ്പാത ; കുട്ടികൾ പഠനം നിർത്താനുള്ള തീരുമാനത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടു


കുമ്പള: പെറുവാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലേതുൾപ്പെടെ നൂറോളം വിദ്യാർത്ഥികളുടെ സ്കൂൾ യാത്രാ തടസ്സത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടു.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് പണി പൂർതിയാകും മുമ്പ് പെറുവാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി പൂർണമായും അടച്ചതിനാൽ ഒരു കിലോമീറ്റർ അധികം ചുറ്റി തിരക്ക് പിടിച്ച റോഡ് അപകടകരമായ വിധത്തിൽ മുറിച്ച് കടക്കേണ്ട അവസ്ഥയിൽ രക്ഷിതാക്കൾ ഹെസ്‌മാസ്റ്റർക്കു അവധി അപേക്ഷ നൽകിയിരിക്കുകയാണ്. കൂടാതെ ബാലവകാശ കമ്മിഷനും അവർ പരാതി നൽകി. തുടർന്നു ബാലവകാശ കമ്മീഷൻ ഇടപ്പെട്ടു ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയതായി കമ്മീഷൻ അംഗം അഡ്വ ശ്യാമള ദേവി രക്ഷിതാക്കളെ അറിയിച്ചു.


1.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെറുവാഡ് കടപ്പുറത്തു നിന്ന് അമ്പതോളം കുട്ടികൾ മൊഗ്രാൽ gvhss ൽ മാത്രം പഠനത്തിന് എത്തുന്നുണ്ട്. അത് കൂടാതെ നൂറോളം വിദ്യാർഥികൾ കുമ്പള, കാസറഗോഡ് ഭാഗത്തെ വിവിധ സ്കൂളുകളിലും പഠിക്കാനായി പെരുവാഡ് നിന്ന് നിത്യേന ബസ് കയറി പോകുന്നുണ്ട് 

2. അവർ ഒന്നര കിലോമീറ്റർ നടന്നു ഹൈവേ യിൽ എത്തി അവിടെ നിന്ന് ബസ് പിടിച്ചായിരുന്നു മൊഗ്രാൽ സ്കൂളിൽ എത്തിയിരുന്നത്.

3. ഇപ്പോൾ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബസ് സ്റ്റോപ്പിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്.

അത് കൊണ്ട് ഈ കുട്ടികൾ സ്കൂളിലേക്ക് വരാൻ


ബുദ്ധിമുട്ടുകയാണ്. അപകടകരമാം വിധം റോഡ് മുറിച്ച് കടക്കുന്നതിൽ പേടിച്ചു പലരും സ്കൂളിൽ പോക്ക് നിർത്തുമെന്നു പറയുന്നു.

വിദ്യാഭ്യാസം നന്നേ കുറഞ്ഞ കടപ്പുറത്തു നിന്ന് ഈ അടുത്ത കാലത്താണ് കുട്ടികൾ സ്കൂളിൽ വരാൻ തന്നെ തുടങ്ങിയത്.

4. NH 66 ഹൈവേ വികസനം പൂർണമായാൽ സർവീസ്ഒ റോഡിൽ ഒരു ഭാഗത്ത് കൂടി മാത്രമേ ബസ് ഗതാഗതം ഉണ്ടാവുകയുള്ളു. പെറുവാഡ് റോഡ് മുറിച്ച് കടക്കാൻ അണ്ടർ പാസോ ഓവർ ബ്രിഡജോ കൊടുത്തിട്ടില്ല.

അങ്ങനെ വരുമ്പോൾ ഇപ്പോൾ ഒരു കി മി ഒരു ബസിൽ യാത്ര ചെയ്തിരുന്ന മൊഗ്രാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഇനി 5 കി മി രണ്ടു ബസിലായി രണ്ടു ദിശയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തേണ്ടി വരും. ആ സാഹചര്യത്തിൽ ഈ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം തന്നെ മുടങ്ങിപ്പോകുമോ എന്ന സംശയം ഉണ്ട്.

ആയതിനാൽ

5. ഇപ്പോൾ പെറു

വാഡ് ബസ്സ് സ്റ്റോപ്പിൽ കുട്ടികൾക്ക് സമാധാനത്തോടെ ബസ് കയറാവുന്ന വിധത്തിൽ സംവിധാനം ഒരുക്കണം എന്നു ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

6. കടപ്പുറത്തു നിന്ന് വരുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾ അടക്കമുള്ള വിദ്യാർഥികൾക്ക് റോഡിനു അക്കരെ കടന്നു ബസ് കയറാൻ പെറുവാഡ് അണ്ടർപാസോ ഓവർബ്രിഡജോ നിർമ്മിക്കാൻ NH അധികാരികളോട് ആവശ്യപ്പെടാൻ അഭ്യർത്ഥിക്കുന്നു.

ഇത്രയുമായിരുന്നു രക്ഷിതാക്കളുടെ ആവശ്യം

No comments