JHL

JHL

ഫുട്ബോളിന്റെ നാട്ടിൽ ഹോക്കി മത്സരത്തിനും വേദിയൊരുങ്ങുന്നു


കുമ്പള: ഈ വർഷത്തെ സംസ്ഥാന സബ്ജൂനിയർ ( അണ്ടർ 16 ആൺ കുട്ടികൾ ) ഹോക്കി ചാമ്പ്യൻഷിപ്പ് ഡിസംബർ 9,10,11തീയതികളിലായി മൊഗ്രാൽ ഗവണമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. ഫുട്ബോളിനും, ക്രിക്കറ്റിനും പിന്നാലെ ഹോക്കിയും മൊഗ്രാലിൽ എത്തുന്നത് സ്പോർട്സ് പ്രേമികളെ ആവേശത്തിലാ ക്കിയിട്ടുണ്ട്.

ജീവിരാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, കൊല്ലം എസ് എ ഐ സ്പോർട്സ് ഡിവിഷനു കൾ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ വിവിധ ജില്ലകൾക്കായി മത്സരിക്കും,ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞടുക്കും.ചാമ്പ്യൻ ഷിപ്പിന്റെ സുഖകരമായ നടത്തിപ്പിന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ്‌ ചെയർമാനും,അച്യുതൻ മാസ്റ്റർ കൺവീനറും ട്രഷററായി ഹമീദ് സ്പിക് നെയും വർക്കിങ് ചെയർമാൻ മാരായി സി എ സൈമ (കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), താഹിറ യുസഫ് (കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), എം രാമകൃഷ്ൻ മാസ്റ്റർ (പ്രസിഡന്റ് , ഹോക്കി അസോസിയോഷൻ ജില്ലാ കമ്മിറ്റി),സിദ്ധീക്ക് റഹിമാൻ,എ കെ ആരിഫ് എന്നിവരെയും വർക്കിംഗ് കൺവീനർ മാരായി അഷ്റഫ് കർള,നാസർ മൊഗ്രാൽ,മുജീബ് കമ്പാർ എന്നിവരെയും തിരഞ്ഞെടുത്തു. മൊഗ്രാൽ സ്കൂളിൽ ചേർന്ന സംഘാടകസമിതി യോഗം എ കെ എം അഷ്‌റഫ്‌ എം എൽ എ ഉത്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ മുഖ്യാതിഥിയായി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയോഷൻ ജില്ലാ സെക്രട്ടറി അച്ചുതൻ മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു ,പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബണ്ണ ആൾവ,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ,ജില്ലാ പഞ്ചായത്ത്അംഗം ജമീല സിദ്ദീഖ്,കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദർ അൽ മുനീർ,ഹനീഫപാറ,ജമീല അഹമദ്,സുകുമാര കുതിര പാടി,കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, ഹോക്കി അസോസിയോഷൻ ഭാരവാഹികളായ കൃഷ്ണൻ പത്താനത്ത്, ബല്ലാൽ മാസ്റ്റർ,ബഷീർ മാസ്റ്റർ എന്നിവരും അസീസ് കളത്തൂർ, മാഹിൻ മാസ്റ്റർ മൊഗ്രാൽ, ടി എം ഷുഹൈബ്,എ കെ ആരിഫ്,സി.എം.ഹംസ,കെ വി യൂസഫ്,മുഹമ്മദ് കുഞ്ഞി,പി എച് അസ്ഹരി, ഡോക്ടർ സക്കീർ,നസീർ കല്ലങ്ങായി,അലി കെൽ, കെ എം അബ്ബാസ്, അഷറഫ് പെർവാട്,എം ജി നാസർ സംസാരിച്ചു.

No comments