JHL

JHL

ആവേശം അലതല്ലിയ ഉത്സവാന്തരീക്ഷത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഓവറോൾ ചാമ്പ്യാരായി ഒലീവ് ബംബ്രാണ.

കുമ്പള(www.truenewsmalayalam.com): സപ്ത ഭാഷ സംഗമ ഭൂമിയായ കുമ്പളയുടെ സാംസ്കാരിക തനിമ വിളിച്ചോതി നടന്ന കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം കുമ്പളയുടെ ഉൽസഭാമായി മാറി.

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ യൂ പി താഹിറ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മോഹന സ്വാഗതവും യൂത്ത് കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞി ഉളുവാർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വിവിധ പരിപാടികളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,ബ്ളോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബൂറ, നസീമ എം പി ഖാലിദ്,പഞ്ചായത്ത് സെക്രട്ടറി ഗീതാ കുമാരി,അസിസ്റ്റൻഡ് സെക്രട്ടറി ജറുസൻ,ആസൂത്രണ സമിതി വൈസ് ചെയർമാൻ എ കെ ആരിഫ്, ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള,പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ,റിയാസ് മൊഗ്രാൽ,രവിരാജ്,പുഷ്പലത ഷെട്ടി,സുലോചന,അജയ്, സി എം മുഹമ്മദ്,അനിൽ കുമാർ,കൗലത്ത് ബീവി,താഹിറ ഷംസീർ, വിവേകാനന്ദ ഷെട്ടി,വിദ്യ പൈ, പ്രേമവതി, സംഘാടക സമിതി അംഗങ്ങളായ,സുജിത് റായ്, കെ വി യൂസഫ്, ഇസഡ് എ മൊഗ്രാൽ സിദ്ദീഖ് റഹ്‌മാൻ, എം എ മൂസ,വിനയൻ ആരിക്കാടി,സിദ്ധീഖ് ലോഗി,മുഹമ്മദ് കുഞ്ഞി കുമ്പോൽ,എച് എ ഖാലിദ്,റിയാസ് മൊഗ്രാൽ ,അഫ്‌റൂസ് മൊഗ്രാൽ,ഗണേഷ് ആരിക്കാടി,ശരീഫ് മൊഗ്രാൽ,സാജു നമ്പിടി,ആസിഫ് ബന്നങ്കുളം, വിനീഷ തുടങ്ങയവർ സംബന്ധിച്ചു.

 കാണികളുടെ ആവേശം അല തല്ലി മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട് ബോൾ മത്സരത്തിൽ മൊഗ്രാൽ സ്പോട്സ് ക്ലബ്ബും, ബംബ്രാണ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഒലീവ് ബംബ്രാണയും,ഉളുവാർ അഡ്വ മുഹമ്മദ് ബത്തേരി സ്റ്റേഡിയത്തിൽ നടന്ന വോളി ബോൾ മത്സരത്തിൽ ഫ്രെണ്ട്സ് കഞ്ചിക്കട്ടയും,കുമ്പള ഇൻഡോർ കോർട്ടിൽ നടന്ന ബാഡ്മിന്റൺ ഡബിൾസിൽ നൗഫൽ& രാഹുലും, സിംഗിൾസിൽ കാർത്തിക്കും,കുമ്പള ജെ കെ കബഡി അക്കാദമിയിൽ നടന്ന കബഡി മത്സരത്തിൽ സ്വാഗത് ഫ്രെണ്ട്സ് ബംബ്രാണയും,കുമ്പളയിൽ നടന്ന കമ്പവലി മത്സരത്തിൽ ശിവാജി ഫ്രണ്ട്സ് ബംബ്രാണയും ജേതാക്കളായി.

കുമ്പള സ്കൂൾ ഗ്രൗണ്ടിൽ പ്രമുഖരായ 9 ടീമുകൾ അണിനിരന്ന വാശിയേറിയ കായിക മത്സരത്തിൽ ഒലീവ് ബംബ്രാണ ഒന്നാം സ്ഥാനവും, മാസ്ക്ക് അണ്ടിത്തടുക്കയും, റോഡ് റ്റു സക്സസ് രണ്ടാം സ്ഥാനവും,എവർഷൈൻ കൊടിയമ്മ മൂന്നാം സ്ഥാനവും നേടി.

കുമ്പള ജി എസ് ബി എസ് സ്കൂളിൽ നടന്ന ശ്രോതാക്കളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ കലാമത്സരം മാപ്പിളപ്പാട്ടിന്റെ ഈണവും,ഒപ്പനയുടെ ആകർഷണീയതയും, മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റേയും നടന വൈഭവും സംഘ,നാടോടി നിർത്തിന്റെ വശ്യ മനോഹാര്യതയും, ഹാസ്യം നിറഞ്ഞാടിയ മിമിക്രിയും മോണോ ആക്റ്റും,താളവും രാഗവും സമുന്നയിച്ച ദഫ് മുട്ടും, കൊൽകളിയും..എല്ലാം കൊണ്ടും ശ്രോദ്ധാക്കളുടെ മനം കവർന്ന കലാ വിരുന്ന് യക്ഷ ഗാനത്തിന്റെയും മാപ്പിള കലയുടെയും മാധുര്യം തൂകുന്ന കുമ്പളയുടെ കലാ ഹൃദയങ്ങൾക്ക് നവ്യാനുഭൂതിയായി.

കലാമത്സരത്തിൽ ഒന്നാം സ്ഥാനം ഒലീവ് ബംബ്രാണയും,രണ്ടാം സ്ഥാനം മാസ്ക് അണ്ടിത്തടുക്കയും,മൂന്നാം സ്ഥാനം പാണ്ഡവാസ് കഞ്ചിക്കട്ടയും നേടി 

കേരളോത്സവത്തിലെ ഓവറോൾ ചാമ്പ്യാൻ ഷിപ്പ് 243 പോയിന്റോടെ ഒലീവ് ബംബ്രാണ കരസ്ഥമാക്കി.

പാണ്ഡവാസ് കഞ്ചിക്കട്ടയിലെ വിനീഷ് സതീശൻ കലാ തിലക പട്ടവും,മാസ്ക്ക് അണ്ടിത്തടുക്കയുടെ അബ്ദുല്ല റാഫിഹ് കലാ പ്രതിഭ പട്ടവും ചൂടി.

സമാപന സംഗമം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യൂസഫ് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സബൂറ, ബി എ റഹ്‌മാൻ ആരിക്കാടി,പഞ്ചായത്ത് അംഗങ്ങളായ അൻവർ ഹുസ്സൈൻ, റിയാസ് മൊഗ്രാൽ,പ്രേമലത,ശോഭ, കൗലത്ത് ബീവി, താഹിറ ഷംസീർ, ആയിഷത്ത് റസിയ, രവിരാജ്, വിദ്യ പൈ, സി ഡി എസ് ചെയർ പേഴ്സൺ ഖദീജമ്മ,അകൗണ്ടാന്റ് പ്രവീൺ,യൂത്ത് കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞി ഉളുവാർ, എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ഖാലിദ് എം പി സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ജറുസൻ നന്ദിയും പറഞ്ഞു.

No comments