JHL

JHL

കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന ശക്തമാക്കി


കുമ്പഡാജെ: കുമ്പള സബ്ബ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന മാർപ്പനടുക്കയിലും പരിസരത്തും ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന ശക്തമാക്കി.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ഹോട്ടൽ,തട്ടുകട,ഐസ്ക്രീം,കരിമ്പിൻ ജൂസ്,അവിൽമിൽക്ക്,കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

പ്ലാസ്റ്റിക്ക് മുക്തമായാണ് മേള നടത്തുന്നത്.മേള സ്ഥലത്ത് പ്ലാസ്റ്റിക്ക് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രഥമശുശ്രൂക്ഷ ടീമും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ് രാജേഷ്,ബൈജു എസ് റാം,ജിജുമാർക്കോസ്,ഡ്രൈവർ ബി.നാസർ എന്നിവർ പരിശോധന സംലത്തിൽ ഉണ്ടായിരുന്നു.

No comments