JHL

JHL

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ കുമ്പള ഒരുങ്ങി: പ്രവചന മത്സരവുമായി കുമ്പള മീപ്പിരി വ്യാപാരി കൂട്ടായ്മ.


കുമ്പള. ലോകം ഇനി കാൽപന്ത് കളിക്ക് പിന്നാലെ.. ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന വിവിധ കൂട്ടായ്മകളും, സംഘടനകളും,ക്ലബ്ബുകളും ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

 കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സമ്മാന പെരുമഴയുമായി ദിവസേനയെന്നോണം വിജയികളെ കണ്ടെത്താൻ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഓരോ ദിവസവും മീപ്പിരി സെന്ററിലെ വ്യാപാരികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

 പ്രവചന മത്സര കൂപ്പൺ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും, യൂത്ത് വിംഗ് സെക്രട്ടറിയുമായ അഷറഫ് സ്കൈലറിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ ഇർഷാദ് ഫോൺ ഫിക്സ് കുമ്പള,നിയാസ് കുമ്പള,ഇർഷാദ് കുട്ടീസ്, മുസ്തഫ സൈക്കിൾ, മൻസൂർ ഗ്ലാഡിയേറ്റർ,എം എ മൂസ മഹർ, ശിവ ക്രീയേറ്റീവ് ടച്ച്, സുബൈർ ആൽഫലാഹ്, ഷാജഹാൻ നമ്പിടി, സാബിത്ത് മൊബൈൽ ഹട്ട്,റഫീഖ് ഫിദ,ജയപ്രകാശ് ക്രീയേറ്റീവ് ടച്ച്, മാമു സ്കൈലർ, ഉനൈസ് നാനോ, അപ്പു ഫിദ, അംറു സ്കൈലർ,മുഹമ്മദ് തൻസീർ റാംപ്, അനസ് മൊബൈൽ ഹട്ട്, മുഹമ്മദ് റിസ്വാൻ, ജാസി സ്കൈലർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രവചന മത്സര കൂപ്പൺ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, അഷ്‌റഫ്‌ സ്കൈലറിന് നൽകി പ്രകാശന കർമ്മം നിർവഹിക്കുന്നു.

No comments