JHL

JHL

കുമ്പള ഉപജില്ല കായികമേള ജി.എച്ച്. എസ്. എസ് കുമ്പള മുന്നിൽ.

പെർള : ബി.എ. യു. പി. എസ് കാട്ടുകുക്കെ സ്കൂളിൽ നടന്നുവരുന്ന കുമ്പള ഉപജില്ല കായികമേളയിൽ 24 സ്വർണ്ണം, 12 വെള്ളി, 10 വെങ്കലവുമായി 182 പോയിന്റ് നേടിക്കൊണ്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുമ്പള ഒന്നാം സ്ഥാനത്ത് നില്കുന്നു. 122 പോയിന്റ് നേടിക്കൊണ്ട് ജി.വി.എച്ച്.എസ് എസ് മുള്ളേരിയ രണ്ടാം സ്ഥാനത്തും നില്കുന്നു. സീനിയർ ജൂനിയർ വിഭാഗത്തിൽ യഥാക്രമം 92,79 പോയിന്റ് നേടിക്കൊണ്ട് ജി.എച്ച്. എസ്. എസ് കുമ്പള ഒന്നാം സ്ഥാനത്ത് തുടരുന്നു. നാളെ 22 ഇനങ്ങളിൽ ഫൈനൽ നടക്കും. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.

No comments