JHL

JHL

മുഹിമ്മാത്ത് ക്യാമ്പസ്‌ ഫെസ്റ്റ് സമാപിച്ചു


പുത്തിഗെ: എസ് എസ് എഫ് മുഹിമ്മാത്ത് ദഅവാ സെക്ടർ സംഘടിപ്പിച്ച 'മീം 2022' ക്യാമ്പസ്‌ ഫെസ്റ്റ് സമാപിച്ചു. മുഹിമ്മാത്ത് ക്യാമ്പസിൽ നടന്ന മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി പ്രിൻസിപ്പാൾ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു. അബ്ദുൽറഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. ഡോ. കോയ കാപ്പാട് മുഖ്യാഥിതിയായി. മുഹ മ്മദലി കിനാലൂർ വിഷയാവതരണം നടത്തി.

      യൂണിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം അഞ്ചു സെക്ടറുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു.

     ഫെസ്റ്റിൽ 898 പോയിന്റുകൾ നേടി മെറിഡ സെക്ടർ ചാമ്പിയന്മാരായി. 819,737 പോയിന്റുകൾ നേടി യഥാക്രമം കാഡിസ് ഗ്രാനഡ , സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിൽ കബീർ തൃക്കരിപ്പൂർ , മുബശിർ , നിസാം കുന്താപുര കലാപ്രതിഭയായും അജ്മൽ ,ശഫീഖ് കടമ്പാർ, മൂസ എരുമാട് സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.സൽമാൻ തെക്കിൽ മീം ഫ്ലെയർ അവാർഡ് സ്വന്തമാക്കി.

      സമാപന സംഗമം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാഥിതിയായി സംബന്ധിച്ചു. സയ്യിദ് ഹാമിദ് അൻവർ തങ്ങൾ , ഹാജി അമീറലി ചൂരി, ഉമർ സഖാഫി മുഹിമ്മാത്ത് എന്നിവർ ട്രോഫി വിതരണം ചെയ്തു. മുസ സഖാഫി കളത്തൂർ, മുസ്തഫ സഖാഫി പട്ടാമ്പി, കുഞ്ഞി അഹ്മദ് അഹ്സനി പച്ചേരി, ഫത്താഹ് സഅദി ഉസ്താദ് ,സി എൻ ആരിഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. മഹ്ശൂഖ് ചിത്താരി സ്വാഗതവും അമീൻ കൊളക്കെ നന്ദിയും പറഞ്ഞു.

No comments