JHL

JHL

ആൾത്താമസമില്ലാതെ അടച്ചിട്ട വീട്ടുമുറ്റത്ത് മനുഷ്യന്റെ അസ്ഥി കണ്ടെത്തി



മംഗളൂരു : ആൾത്താമസമില്ലാതെ അടച്ചിട്ട വീട്ടുമുറ്റത്ത് മനുഷ്യന്റെ അസ്ഥി കണ്ടെത്തി. മംഗളൂരു നഗരപരിധിയിൽ മന്നഗുഡ്ഡയിലെ വീട്ടുമുറ്റത്താണ് കഴിഞ്ഞദിവസം പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൾ കണ്ടെത്തിയത്. വസ്ത്രഭാഗങ്ങളും ചെരിപ്പും ഇതോടൊപ്പമുണ്ട്. ശരീരത്തിന്റെ പൂർണമായ അസ്ഥിയല്ല. ചിലഭാഗങ്ങൾ മാത്രമാണ്. മാസങ്ങളായി വീട് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം അയൽവാസികളാണ് അസ്ഥി കണ്ടത്. തുടർന്ന്‌ പോലീസിൽ വിവരമറിയിച്ചുകയായിരുന്നു. ബർകെ പോലീസ് അന്വേഷണമാരംഭിച്ചു.

No comments