JHL

JHL

മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട ഹമീദ് കടവത്തിന് എംഎസ്എഫ് സ്വീകരണം നൽകി.


മൊഗ്രാൽ: മുസ്ലീം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് സെക്രട്ടറിയായി  തെരഞ്ഞെടുക്കപ്പെട്ട ഹമീദ് കടവത്തിന്  എം  എസ് എഫ് മൊഗ്രാൽ കടവത്ത് ശാഖ കമ്മിറ്റി  സ്വീകരണം നൽകി.

യോഗം എം  എം എഫ് ശാഖ പ്രസിഡണ്ട് ഷാനിദ് കടവത്ത് അധ്യക്ഷത വഹിച്ചു,  എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. KMCC ദുബൈ കുമ്പള പഞ്ചായത്ത്   ട്രഷറർ ബദ്റുദ്ദീൻ ബസറ ഉപഹാരം നൽകി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, ജംഷീർ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, റാസിക് മൊഗ്രാൽ, കരീം അരിമല, മമ്മുട്ടി മൊഗ്രാൽ ദർവേഷ് മൊഗ്രാൽ, ഫാസിൽ കുത്തുബി നഗർ, എന്നിവർ പ്രസംഗിച്ചു.

ഷബീബ് അബ്ദുല്ല, മു ഹമ്മദ് ഷാദി, അഫീസ്, മുഹമ്മദ് എം ജി, തമീം,ഷഹീം എം ജി, എന്നിവർ സംബന്ധിച്ചു. ഫഹിം കടവത്ത് സ്വാഗതവും,റഹീസ് കടവത്ത് നന്ദിയും പറഞ്ഞു.

No comments