JHL

JHL

നബിദിനം : നാടെങ്ങും പ്രവാചക സ്മരണയാൽ ആഘോഷിച്ചു

കുമ്പള  :  പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1497-ആം ജന്മദിനം  നാടെങ്ങും നബിദിന റാലികൾ കൊണ്ടും മദ്ഹ് ഗീതങ്ങളാലും, മൗലൂദ് പാരായണം കൊണ്ടും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 

വിട്ടുവീഴ്ചയില്ലാത്ത നീതിനിഷ്ഠ പുലർത്തിയ പരിഷ്കർത്താവായിരുന്നു പ്രവാചകൻ (സ). ഇസ്ലാം മത വിശ്വാസികളോട് മാത്രമല്ല,മനുഷ്യരോടൊ ന്നടങ്കം നീതിയിലധിഷ്ഠിതമായ സമീപനമായിരുന്നു പ്രവാചകന്റെത്. ഈ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട്  തന്നെയാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും നടത്തിയ ഘോഷയാത്രകളിൽ മധുരപലഹാരങ്ങളും, ശീതളപാനീയങ്ങളും, ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിൽ ഇതര മതവിശ്വാസികളും നബിദിന റാലിക്ക് സ്വീകരണവും, ശീതള പാനീയങ്ങളും  ഒരുക്കി നബിദിന റാലിയെ വരവേറ്റു. മദ്രസകൾ കേന്ദ്രീകരിച്ച് രാവിലെ തന്നെ മൗലീദ് പാരായണത്തിന് ശേഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. എല്ലായിടത്തും കുട്ടികളുടെ ഇസ്ലാമിക കലാമത്സരങ്ങളും നടന്നുവരുന്നു. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണ കാലത്തിന് ശേഷം നടക്കുന്ന നബിദിനാഘോഷ പരിപാടി യായത് കൊണ്ടുതന്നെ എങ്ങും ആഘോഷത്തിന്റെ അലയൊലികൾ കാണാൻ സാധിക്കും. 

മൊഗ്രാലിൽ വിവിധ മദ്രസാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിനാഘോഷ റാലികൾ സംഘടിപ്പിച്ചു. മൊഗ്രാൽ ടൗൺ ഹയാത്തുൽ ഇസ്ലാം മദ്രസ, സിറാജുൽ ഉലൂം മദ്രസ കൊപ്പളം, ബദറുൽ ഹുദാ മദ്രസ നാങ്കി കടപ്പുറം,  നൂറുൽ ഹുദാ മദ്രസ മുഹിയുദ്ദീൻ പള്ളി, ശറഫുൽ ഇസ്‌ലാം മദ്രസ ചളിയങ്കോട് എന്നിവിടങ്ങളിൽ മദ്രസ പരിസരത്ത് തന്നെ പരിപാടികൾ സംഘടിപ്പിച്ചു. 

നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ യു. എം ഉസ്താദ്‌ പതാക ഉയർത്തി.

തുടർന്ന് പ്രവാചക കീർത്തനങ്ങൾ ആലപിച്ച് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.സുബ്ഹി നിസ്കാരാനന്തരം മൗലീദ് പാരായണവും ചീരണി വിതരണവും നടന്നു. മദ്രസാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

നബിദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗൺ ഹായത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് മദ്രസാ രക്ഷാധികാരിയും, പ്രവാസി വ്യവസായിയുമായ അബ്ദുല്ലക്കുഞ്ഞി സ്പി ക്ക് പതാക ഉയർത്തി. ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, സദർ മുഅല്ലിം ബിവി അബ്ദുൽ ഹമീദ് മൗലവി, ജുമാ മസ്ജിദ് -മദ്രസ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.




No comments