JHL

JHL

മഞ്ചേശ്വരം ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിൽ ത്രിവത്സര എല്‍.എല്‍.ബി അപേക്ഷ ക്ഷണിച്ചു


കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിൽ 2022-23 അധ്യയന വര്‍ഷം പുതുതായി ആരംഭിക്കുന്ന എല്‍.എല്‍.ബി പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 60 സീറ്റുകളാണ് ഉള്ളത്. 45ശതമാനം മാര്‍ക്കില്‍ കുറയാതെ(എസ്.സി, എസ്.ടി-40 ശതമാനം) കണ്ണൂര്‍ സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രകാരമായിരിക്കും പ്രവേശനം. അപേക്ഷകര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ www.admission.kannuruniversity.ac.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 25ന് അഞ്ച് മണിക്ക് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 150 രൂപ. മറ്റുള്ളവര്‍ക്ക് 450രൂപ. എസ്.ബി.ഐ ഇ-പേ വഴി ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. ഡി.ഡി, ചെക്ക്, ചലാന്‍ തുടങ്ങിയവ സ്വീകരിക്കില്ല. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്രിന്റ് ഔട്ടും സൂക്ഷിച്ച് പ്രവേശന സമയത്ത് പഠനവകുപ്പില്‍ സമര്‍പ്പിക്കണം. വെയ്‌റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. വിവരങ്ങള്‍ www.admission.kannuruniversity.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04972715284, 2715261, 7356948230. ഇമെയില്‍ deptsws@kannuruniv.ac.in.

No comments