JHL

JHL

കൈക്കമ്പയിൽ അണ്ടർ പസ്സേജ് നിർമ്മിക്കണമെന്ന് ആവശ്യപെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.


ഉപ്പള: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഉയർന്നു വരുന്ന കോൺക്രീറ്റ് മതിലുകൾ നിർമ്മിച്ച് ഹൈവേ സാധാരണ നിരപ്പിൽ നിന്നും ഉയർന്നു പോകുമ്പോൾ മഞ്ചേശ്വരം താലൂക്കിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട് പോവുകയും ഹൈവേയിലേക്ക് കൂടാൻ പ്രസ്തുത സ്ഥലത്തു നിന്ന് പിന്നേയും കിലോമീറ്റകൾ സഞ്ചരികേണ്ട ഒരവസ്ഥയിലൂടെയാണ്  ഹൈവേ യുടെ പ്രവർത്തനം പുരോകമിച്ഛ് പോകുന്നത് 

    തൊട്ടടുത്ത കർണാടക സംസഥാനവുമായി  ബന്ധിപിക്കുന്ന കന്യാന -കൈകമ്പ  സംസ്ഥാന ഹൈവേ റോഡ്,    നാലോളം ഹയർ സെക്കന്ററി സ്ക്കൂളുകളും , താലൂക് ആശുപത്രി, ,പഞ്ചായത്ത് സ്റ്റേഡിയം,ഫയർ സ്റ്റേഷനും, എഴോളം ബാങ്ക് , സ്വകാര്യ ആശുപതികൾ, കൃഷിഭവൻ,

ഗ്യാസ് സ്റ്റോറുകളും,,തുടങ്ങി നൂറ് കണക്കിനുള്ള സ്ഥാപനങ്ങളുള്ള സ്ഥലമാണ് കൈക്കമ്പ .   ,ഇവിടെ അടിപ്പാതഇല്ലാതെ ഇരു വഷത്തേക്കും യാത്ര ചെയ്യാൻ പറ്റില്ല.

നൂറ് കണക്കിന് യാത്രകാർക്കും  വിദ്യാർത്ഥികൾക്കും ഓഫീസുകൾക്ക് ജോലിക്ക് പോകുന്നവർക്കും ഏക ആശ്രയം കൈകമ്പയാണ് . ഹൈവേ ഇതിന് പ്രാധാന്യം കൊടുക്കാണമെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരംകാണണമെന്നും ഇവിടെ ഒരു അടിപാത യഥാർത്ഥ മാക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു ചെയർമാൻ എം അശോക്, വൈസ് ചെയർമാൻ മെഹ്മൂദ് കൈകമ്പ, ആയൂബ് ഹാജിമലങ്, മെഹ്മൂദ് സീഗന്റടി കൺവീനർ സിദ്ദിക് കൈക്കമ്പ ജോയിന്റ് കൺവീനർ നാസർ കരൂർ, ശ്രീധർ സോങ്കൽ, കരീം കൈകമ്പ, ട്രഷറർ രാമ മേസ്തിരി തുടങ്ങിയവരെ തിരഞ്ഞെടുത്തു.

                        സ്ഥലം എം പി, എം എൽ എ,കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മത്രിക്കുo, എൻ എച് 66 ഡിപ്പാർട്ട്മെന്റിലേക്കും,എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകൻ തീരുമാനിച്ചു.യോഗത്തിൽ അശോക് എം, മെഹ്മൂദ് കൈകമ്പ ആയൂബ് ഹാജിമലങ്, മെഹ്മൂദ് സീഗന്റടി, നാസർ കരൂർ, ശ്രീധർ സോങ്കൽ, കരീംപാറകട്ട, മെഹ്മൂദ് എം എ, ഹമീദ് ഫിർദൗസ് നഗർ, ദുഗപ്പഷെട്ടി തുടങ്ങിയവർ സംസാരിച്ചു സിദ്ദിഖ് കൈകമ്പ സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.

No comments