JHL

JHL

ദയാബായി അമ്മയുടെ ജീവൻ രക്ഷിക്കുക; കുമ്പളയിൽ പന്തംകൊളുത്തി പ്രകടനം നടത്തി


കുമ്പള: സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം നടത്തിവരുന്ന പ്രശസ്തകാരുണ്യ പ്രവർത്തക ദയാഭായി അമ്മയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കുമ്പള നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. 

 ദയാഭായി അമ്മയുടെ അനിശ്ചിതകാലനിരാഹാരസമരം അവസാനിപ്പിക്കാൻ കാസർഗോഡ് ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തിയസമരക്കാർ ആവശ്യപ്പെട്ടു. മൊഗ്രാൽ ദേശീയ വേദി പ്രതിനിധി എം.എ.മൂസ സമരം ഉദ്ഘാടനംചെയ്തു. സംഘാടക സമിതി വൈസ് പ്രസിഡണ്ട് സുബൈർ പടുപ്പ് അധ്യക്ഷതവഹിച്ചു. ഷാഫി കല്ലുവളപ്പ്. ഹമീദ് ചേരങ്കൈ. അബ്ദുല്ലത്തീഫ് കുമ്പള, 

സത്താർ ചൗക്കി , 

 അഷ്റഫ് ധർമ്മത്തടുക്ക,

ബിലാൽ ബദ്‌രിയ നഗർ,

അസ്ലം സൂരംബയൽ.          

അബ്ദുൽ റസ്സാക്ക് ചൗക്കി,

റസാന മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു . 

കദീജ മൊഗ്രാൽ നന്ദി പറഞ്ഞു

No comments