JHL

JHL

കുമ്പള അനന്തപുരം ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ മുഖ്യ ആകർഷണമായ ബബിയ ഓർമ്മയായി


കുമ്പള: കുമ്പള അനന്തപുരം ശ്രീ അനന്തപത്മനാഭ തടാക ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ മുഖ്യ ആകർഷണമായ ബബിയ എന്ന മുതല ഓർമ്മയായി.

            പതിറ്റാണ്ടുകളായി ക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പുരാതനമായ കുളത്തിൽ ഭക്തജനങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും കണ്ണിലുണ്ണിയായി കഴിഞ്ഞു വരികയായിരുന്നു ബബിയ.

ക്ഷേത്ര ജീവനക്കാർ സസ്യാഹാരങ്ങൾ മാത്രമാണ് ബബിയക്ക് നൽകിയിരുന്നത്. ക്ഷേത്രത്തിലെ കാർമ്മികൻ ചോറുമായി കുളക്കരയിലെത്തിയാൽ ബബിയ വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വന്ന് ഇട്ടു കൊടുക്കുന്ന ചോറുരുളകൾ കഴിക്കും. ക്ഷേത്ര പരിസരം വിജനമായാൽ

കരക്കു കയറി പ്രധാന വീഥിയിലൂടെ ക്ഷേത്ര മുറ്റത്തും ശ്രീകോവിലിലും മറ്റും ഇഴഞ്ഞെത്തും. ഒരു വർഷം മുമ്പ് സന്ധ്യാ പൂജ സമയത്ത് ശ്രീകോവിലിൽ ഇഴഞ്ഞെത്തിയ ബബിയയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

         ഞായറാഴ്ച രാത്രിയോടെയാണ് ബബിയ മരണപ്പെട്ടത്. ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ദിവ്യ സാന്നിധ്യമായി കരുതിയിരുന്ന ബബിയയുടെ വിയോഗം ക്ഷേത്ര ജീവനക്കാരെയും ഭക്തജനങ്ങളെയും ദു:ഖിതരാക്കി.

No comments