JHL

JHL

മടിമുഗർ സംസം ആർട്സ്& സ്പോർട്സ് ക്ലബ്ബിന് സ്വന്തമായി ഓഫീസ് കെട്ടിടം തുറന്നു.


മൊഗ്രാൽ. കലാ- കായികരംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പേരാൽ മടിമുഗർ സംസം ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കെട്ടിടമായി. ഓഫീസ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കുമ്പള എ എസ് ഐ രതീഷ്, കുമ്പള എക്സൈസ് റേഞ്ച് ഓഫീസർ നസറുദ്ദീൻ മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ക്ലബ് പ്രസിഡണ്ട്‌ ഇബ്രാഹിം കെ വി അധ്യക്ഷത വഹിച്ചു സെക്രട്ടറി കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ മുഹമ്മദ് അബ്ക്കോ റിയാസ് കരീം, എച്ച് എ ഖാലിദ്, കരീം, റംസാൻ, നൗഷാദ്, ഷംഷീർ മടിമുഗർ, ഇഷ്‌ഹാക്ക്, ഖലീൽ, മുഹമ്മദ് പി എം എന്നിവർ സംബന്ധിച്ചു. ഇബ്രാഹിം കെ എം നന്ദി പറഞ്ഞു.

ഫോട്ടോ: പുതുതായി നിർമ്മിച്ച പേരാൽ മടിമുഗർ ഓഫീസ് കെട്ടിടം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു.

No comments