JHL

JHL

കന്തൽ മണിയംപാറ ജി സി സി കെ എം സി സി സ്വരൂപിച്ച ഫണ്ട് ശാഖാ കമ്മറ്റിയെ ഏൽപ്പിച്ചു


കന്തൽ : കന്തൽ മണിയംപാറ ജി സി സി കെ എം സി സി കമ്മിറ്റി ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച മൂന്ന് ലക്ഷത്തിൽപരം രൂപ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയെ ഏൽപിച്ചു . മണിയംപാറയിൽ പുതുതായി നിർമിച്ച ഇരിപ്പിടത്തിൽ നടത്തിയ ചടങ്ങിൽ എം അബ്ദുള്ള മൂഗു പ്രാർത്ഥന നടത്തി . ഏ ജി മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു .ടി എം ഹമീദലി, ഇബ്രാഹിം മുണ്ട്യത്തടുക്കം എന്നിവർ സംസാരിച്ചു.


കന്തൽ മണിയംപാറ ജി സി സി കെ എം സി സി നിലവിൽ വന്നതിനു ശേഷം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തീട്ടുണ്ട് , കെ എം സി സി നേതാക്കളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ്  

 ഇപ്പോൾ ഇത്രയും വലിയൊരു തുക സ്വരൂപിക്കാൻ സാധിച്ചത്. പ്രവർത്തന മേഖല കൂടുതൽ സജീവമായി നിലനിർത്തി സമൂഹത്തിന് വേണ്ടി ഗുണകരമായ പ്രവർത്തനം നടത്താൻ ജി സി സി കെ എം സി സി മുന്നിലുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു .

 

ടി ഇസ്മയിൽ , കെ എ കരീം, എം അബ്ദുൽ റഹിമാൻ മാകുറമൂല , ഇ കെ അബ്ദുൽറഹ്മാൻ, ടി എം അബ്ദുൽറഹ്മാൻ, ദർഘാസ് കുഞ്ഞാലി, കെ കെ കുഞ്ഞാലി, അഗൽപാടി മുഹമ്മദ് ,റൗഫ് മണിയംപാറ ,സാക്കിർ കന്തൽ , ഇ കെ ഹമീദ്, റസാഖ്, ലത്തീഫ് ജി വൈ, ജിയാർ ടി ച്ച്, ഇബ്രാഹിം ഇ കെ, മുഹമ്മദ് സി ച്ച് , രിയാസ് എം തുടങ്ങിയവർ സംബന്ധിച്ചു. ജി സിദ്ദീഖ് സ്വാഗതവും എ എം മൊയ്തീൻ നന്ദി പറഞ്ഞു.

No comments